പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ യുഎപിഎ ട്രൈബ്യൂണല്‍ ശരിവെച്ചതോടെ പിഎഫ്ഐ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രഖ്യാപനങ്ങളെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യരും രംഗത്ത് എത്തി.
ആര്‍എസ്എസ്സിനെ ഒലത്തിക്കളയുമെന്ന് വീമ്പിളക്കിയവരാണ്, ആകെ അമ്പതില്‍ താഴെ നേതാക്കളെ രായ്ക്ക് രാമാനം അമിത് ഷാ തൂക്കിയപ്പോള്‍ ആട് കിടന്നിടത്ത് പൂട പോലുമില്ല എന്നാണ് പിഎഫ്ഐയെ സന്ദീപ് വാര്യര്‍ പരിഹസിച്ചത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ അദ്ദേഹം പരിഹസിച്ചത്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
2047 ആകുമ്പോഴേക്കും ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ പദ്ധതിയിട്ടവരാണ് . ശത്രുരാജ്യങ്ങളില്‍ നിന്നൊഴുകിയ ശതകോടികള്‍ കൊണ്ട് കേരളത്തിന്റെ മണ്ണും മനസ്സും വിലയ്ക്ക് വാങ്ങാന്‍ നോക്കിയവരാണ് . പെണ്ണിനെ മതം മാറ്റാന്‍ പ്രണയം ആയുധമാക്കിയവരാണ് . ആര്‍എസ്എസ്സിനെ ഒലത്തിക്കളയുമെന്ന് വീമ്പിളക്കിയവരാണ് . ആകെ അമ്പത്തില് താഴെ നേതാക്കളെ രായ്ക്ക് രാമാനം അമിത് ഷാ തൂക്കിയപ്പോള്‍ ആട് കിടന്നിടത്ത് പൂട പോലുമില്ല എന്ന നിലയിലായി പിഎഫ്ഐ . നിങ്ങള്‍ക്കാദരാഞ്ജലി നേരട്ടെ’ ….