ബ്രഹ്മപുരം മലിനീകരണ വിഷയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡൻ എംപി

ന്യൂഡല്‍ഹി: ബ്രഹ്മപുരം മലിനീകരണ വിഷയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡൻ എംപി. ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ സഹായം അനിവാര്യമെന്നും ഹൈബി ഈഡൻ എംപി നോട്ടീസിൽ വ്യക്തമാക്കുന്നു.

അതേസമയം, ബ്രഹ്മപുരം തീപിടിത്തത്തിന് കാരണം ജൈവമാലിന്യങ്ങൾ നിക്ഷേപിച്ചതുകൊണ്ടാണെന്ന് സോണ്ട ഇൻഫ്രാടെക് എംഡി രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള വ്യക്തമാക്കി. തീപിടിത്തത്തിന്‍റെ ഉത്തരവാദിത്വം തങ്ങൾക്കല്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരത്ത് കരാര്‍ കിട്ടിയത് യോഗ്യതയുള്ളതിനാലാണെന്നും രാജ്കുമാർ അവകാശപ്പെട്ടു.