എറണാകുളം ജില്ലാ കളക്ടറായി എൻഎസ്കെ ഉമേഷ് ഇന്ന് ചുമതലയേൽക്കും

എറണാകുളം: ബ്രഹ്മപുരത്തെ വിവാദത്തിന് ഇടയില്‍ എറണാകുളം ജില്ലാ കളക്ടറായി എൻഎസ്കെ ഉമേഷ് ഇന്ന് ചുമതലയേൽക്കും. രാവിലെ 9.30ന് കാക്കനാട് കളക്ടേറ്റിലെത്തി ഉമേഷ് ചുമതലയേറ്റെടുക്കും. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു എൻഎസ്കെ ഉമേഷ്. നിലവിലെ എറണാകുളം ജില്ലാ കളക്ടർ രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി.

അതേസമയം, മാലിന്യമല ഇളക്കാൻ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലൂടെയും വെള്ളം ഒഴിക്കുന്നുണ്ട്. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധിയാണ്.

കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകളിലും വടവുകോട് – പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, പഞ്ചായത്തുകളിലുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.