പാരാഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ സംഭവം: 3 പേർ അറസ്റ്റിൽ

വര്‍ക്കല: വര്‍ക്കലയിൽ പാരാഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. പാരാഗ്ലൈഡിംഗ് ട്രെയിനര്‍ സന്ദീപ്, പാരാ ഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് അറസ്റ്റിലായത്. അപകടത്തിൽപ്പെട്ടയാളെ ഉപയോഗിച്ച് വ്യാജരേഖ ചമയ്ക്കാനും ഇവർ ശ്രമിച്ചതായി പൊലീസ് വെളിപ്പെടുത്തി.

ഫ്ലൈ ഡ്വഞ്ചേഴ്‌സ് സ്‌പോര്‍ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഹൈമാസ്റ്റ് ലൈറ്റുള്ള സ്ഥലത്ത് പാരാഗ്ലൈഡിംഗിന് അനുമതിയുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കാനാണ് തീരുമാനം.