കോട്ടയം: കൈക്കൂലി വാങ്ങിയ വെറ്ററിനറി ഡോക്ടറെ വിജിലൻസ് സംഘത്തിന്റെ പിടിയിൽ. പനച്ചിക്കാട് മൃഗാശുപത്രിയിലെ ഡോക്ടർ ജിഷ കെ. ജെയിംസ് ആണ് വിജിലൻസ് സംഘത്തിന്റെ പിടിയിലായത്.
ഡോ. ജിഷ കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് മധ്യമേഖലാ എസ്പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
വിജിലൻസ് സംഘം കൈമാറിയ ബ്ലൂഫിനോഫിലിൽ പൗഡർ പുരട്ടിയ നോട്ടുകൾ പരാതിക്കാരൻ ഡോ.ജിഷയ്ക്ക് നൽകിയയുടൻ ഇവർ പിടിയിലാവുകയായിരുന്നു. ഡോക്ടർയ്ക്കെതിരെ കൂടുതൽ നടപടികളുണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ കോടതിയിൽ ഹാജരാക്കി.