മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനത്തിന് കേന്ദ്രം അനുമതി നല്‍കിയില്ല, യാത്ര റദ്ദാക്കി മുഖ്യമന്ത്രിയും സംഘവും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് യാത്ര അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം റദ്ദാക്കിയത്. യുഎഇ സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്ര എന്നായിരുന്നു പുറത്ത് വന്ന വിവരങ്ങള്‍.

മെയ് ഏഴിന് വാര്‍ഷിക നിക്ഷേപക സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ നാല് ദിവസത്തെ യുഎഇ സന്ദര്‍ശനമാണ് മുഖ്യമന്ത്രിയും സംഘവും തീരുമാനിച്ചിരുന്നത്. മന്ത്രിമാരായ പി രാജീവും പിഎ മുഹമ്മദ് റിയാസും യുഎഇയില്‍ മുഖ്യമന്ത്രിക്കൊപ്പം വിവിധ ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതായിരുന്നു.