അപകീര്‍ത്തിക്കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതി തള്ളി. മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട കേസിലെ കീഴ്‌ക്കോടതി വിധി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍പി മൊഗേര ശരിവെച്ചു. രാഹുലിനെ രണ്ട് വര്‍ഷത്തെ തടവിനാണ് കീഴ്‌ക്കോടതി ശിക്ഷ വിധിച്ചത്. സെഷന്‍സ് കോടതി തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കും.
ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. നാല് വര്‍ഷത്തിന് ശേഷം മാര്‍ച്ച് 23ന് ആണ് സൂറത്തിലെ കീഴ്‌ക്കോടതി രാഹുലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഏപ്രില്‍ രണ്ടിന് കീഴ്ക്കോടതി വിധിക്കെതിരെ രാഹുല്‍ സൂറത്ത് സെഷന്‍സ് കോടതിയെ സമീപിച്ചു. രണ്ട് ഹര്‍ജികളാണ് രാഹുല്‍ സമര്‍പ്പിച്ചിരുന്നത്. ആദ്യ ഹര്‍ജിയില്‍ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നും രണ്ടാമത്തേതില്‍ അപ്പീല്‍ തീര്‍പ്പാക്കുന്നതുവരെ ശിക്ഷ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍പി മൊഗേരയുടെ ബെഞ്ച് തള്ളിയത്.
നേരത്തെ രാഹുലിന് ജാമ്യം അനുവദിക്കുന്നതിനിടെ, ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയില്‍ പരാതിക്കാരനായ പൂര്‍ണേഷ് മോദിക്കും സംസ്ഥാന സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിരുന്നു. ഇരുഭാഗവും കേട്ട ശേഷമാണ് കോടതി വിധി പറയാന്‍ മാറ്റിയത്. മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ ശിക്ഷ വിധിച്ച് 11 ദിവസത്തിന് ശേഷമാണ് രാഹുല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
2019ൽ കർണാടകയിലെ കോലാറിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ‘മോദി’ കുടുംബപ്പേരിനെതിരെ രാഹുൽ ഗാന്ധി നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്ക് എതിരെ മാർച്ച് 23ന് ഗുജറാത്ത് പ്രാദേശിക കോടതി (സൂറത്ത് കോടതി) അദ്ദേഹത്തെ ശിക്ഷിച്ചു.ഇതിന് തൊട്ട് പിന്നാലെ അദ്ദേഹത്തിന് തന്റെ പാര്ലമെന്റ് അംഗത്വവും നഷ്ട്പ്പെട്ടിരുന്നു.
എല്ലാ കള്ളന്മാരുടെയും പേരിൽ മോദിയുണ്ടെന്ന രാഹുലിന്റെ പരാമർശത്തിന് എതിരെ ഗുജറാത്തിലെ ഒരു ബിജെപി എംഎൽഎയാണ് പരാതി നൽകിയത്. രാഹുൽ ഗാന്ധി തന്റെ പ്രസ്‌താവനയിലൂടെ മോദി സമൂഹത്തെയാകെ അപകീർത്തിപ്പെടുത്തിയെന്ന് എംഎൽഎ പൂർണേഷ് മോദി പരാതിയിൽ ആരോപിച്ചിരുന്നു. ഐപിസി 499, 500 എന്നീ വകുപ്പുകൾ പ്രകാരമാണ് അപകീർത്തിപ്പെടുത്തൽ കുറ്റം ചുമത്തി രാഹുലിനെതിരെ പൂർണേഷ് മോദി പരാതി നൽകിയത്. രാഹുൽ ഗാന്ധി തന്റെ പ്രസ്‌താവനയിലൂടെ മോദി സമൂഹത്തെയാകെ അപകീർത്തിപ്പെടുത്തിയെന്ന് എംഎൽഎ പൂർണേഷ് മോദി പരാതിയിൽ ആരോപിച്ചിരുന്നു.