അരിക്കൊമ്പനെ മാറ്റുന്നതിൽ വീണ്ടും അനിശ്ചിതത്വം, പുതിയ സ്ഥലം കണ്ടെത്താനാകാതെ സർക്കാർ

അരിക്കൊമ്പനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നതിനായി നെട്ടോട്ടമോടി സർക്കാർ. സുപ്രീംകോടതി നിർദ്ദേശം നൽകിയതോടെ അരിക്കൊമ്പനെ മാറ്റാനുള്ള പുതിയ സ്ഥലം ഉടൻ തന്നെ കണ്ടെത്തേണ്ടതാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ വീണ്ടും പ്രതിസന്ധിയിലായത്. അരിക്കൊമ്പനെ തേക്കടിയിലേക്ക് മാറ്റുന്ന കാര്യമാണ് ഇപ്പോൾ ആലോചനയിൽ ഉള്ളത്. നാളെ ഹൈക്കോടതി വീണ്ടും ഈ വിഷയം പരിഗണിക്കുമ്പോൾ പുതിയ സ്ഥലം ഏതെന്ന് അറിയിക്കേണ്ടതാണ്. പുതിയ സ്ഥലം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ആനയെ പറമ്പികുളത്തേക്ക് തന്നെ മാറ്റുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇത് വൻ തോതിൽ ജനരോഷങ്ങൾക്ക് കാരണമാകും.

പെരിയാർ കടുവ സങ്കേതത്തിലെ ഉൾവനമായ തേക്കടിയിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. ഇവിടെ മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്നത് നേരിയ തോതിൽ ഭീഷണി ഉയർത്തുന്നുണ്ട്. കിലോമീറ്ററുകളോളം നീന്താൻ കഴിവുള്ള അരിക്കൊമ്പൻ മുല്ലപ്പെരിയാറിൽ നിന്നും ജനവാസ മേഖലയിലേക്ക് വീണ്ടും എത്താൻ സാധ്യതയുണ്ട്. ഇത് ടൂറിസം ടൂറിസ മേഖലയെയും ബാധിക്കും. അതേസമയം, ചുരുങ്ങിയ സമയത്തിനുള്ളിൽ അരിക്കൊമ്പനെ മാറ്റാൻ തേക്കടി തന്നെയാണ് അനുയോജ്യമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.