കോണ്‍ഗ്രസിനെ നിഷേധിച്ച് വീണ്ടും അനില്‍ ആന്റണി

ന്യുഡല്‍ഹി: വീര്‍ സവര്‍ക്കറെ പിന്തുണച്ച് മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിയും മുന്‍ കേരള മുഖ്യമന്ത്രിയുമായ എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. ഇന്ത്യന്‍ എക്സ്പ്രസിന്റെ ഒരു ആര്‍ട്ടിക്കിള്‍ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ട്വിറ്ററിലൂടെ വീര്‍ സവര്‍ക്കറെ പിന്തുണച്ച് രംഗത്തുവന്നത്. ഫിറോസ് ഗാന്ധിഅല്ലെങ്കില്‍ ഇന്ദിരാ ഗാന്ധിയെ പോലുള്ള മുന്‍കാല നേതാക്കളുടെ നിരീക്ഷണങ്ങളില്‍ നിന്ന് ഇപ്പോഴത്തെ പ്രതിപക്ഷ നേതാക്കള്‍ പഠിക്കണമെന്നും അനില്‍ ആന്റണി ട്വീറ്റ് ചെയ്തു.

‘സ്വാതന്ത്ര്യ സമര സേനാനിയായ സവര്‍ക്കറെ തീവ്രമായി അപമാനിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ ഫിറോസ് ഗാന്ധിയെയും ഇന്ദിര ഗാന്ധിയെയും പോലുള്ളവരുടെ നിരീക്ഷണങ്ങളില്‍ നിന്ന് പഠിക്കണം. അങ്ങനെയാണെങ്കില്‍ ഇപ്പോഴത്തെ കയ്പേറിയ പല അഭിപ്രായങ്ങളും തെറ്റുകളും ഒഴിവാക്കാമായിരുന്നു. ദേശീയവും പൊതുതാല്‍പ്പര്യവുമുള്ള പ്രസക്തമായ വിഷയങ്ങളില്‍ രാഷ്ട്രീയ വ്യവഹാരങ്ങള്‍ നടത്താമായിരുന്നു’ അനില്‍ ആന്റണി ട്വിറ്ററില്‍ കുറിച്ചു.