അദാനി ഗ്രൂപ്പിന് കരാര്‍ തുക ഉടന്‍ നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: അദാനി ഗ്രൂപ്പിന്റെ കത്തില്‍ കരാര്‍ തുക ഉടന്‍ നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. പുലിമുട്ട് നിര്‍മാണത്തിനുള്ള കരാര്‍ തുക ഉടന്‍ നല്‍കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പണം സമാഹരിക്കും.

മുഖ്യമന്ത്രി, തുറമുഖ മന്ത്രി, ധനമന്ത്രി, സഹകരണ മന്ത്രി എന്നിവരുടെ യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ ഈടില്‍ 550 കോടി രൂപ തുറമുഖ നിര്‍മാണത്തിനായി വായ്പയെടുക്കും. 347 കോടി രൂപ അദാനി ഗ്രൂപ്പിന് നല്‍കും. റോഡ് റെയില്‍വേ പാതകള്‍ക്കായി 100 കോടി അനുവദിക്കും. നാളെ വകുപ്പ് സെക്രട്ടറിമാരുടെ യോഗം ചേര്‍ന്ന് സാങ്കേതികവശങ്ങള്‍ പരിശോധിക്കും.

അതേസമയം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ചിലര്‍ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് തെറ്റായ പ്രവണതയാണ്. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സര്‍ക്കാരാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.