തിരുവനന്തപുരം: ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന വലിയ പ്രശ്നം ആർഎസ്എസ് ഭീഷണി ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. റബ്ബർ കർഷകരുടെ വികാരമാണ് തലശേരി ആർച്ച് ബിഷപ്പ് പറഞ്ഞതെന്നും അതിന്റെ പേരിൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കാൻ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
അതേസമയം, നിയമസഭാ സംഘർഷ വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. നാളത്തെ യുഡിഎഫ് യോഗത്തിൽ കൂടുതൽ പ്രതിഷേധം തീരുമാനിക്കും. പ്രതിപക്ഷം പൂച്ചക്കുട്ടികളായി ഇരിക്കില്ല. നിയമസഭ നടക്കമെന്നാണ് ആഗ്രഹമെന്നും പ്രതിപക്ഷ അവകാശത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.