സംസ്ഥാനത്ത് ഇന്ന് ഡോക്ടേഴ്സ് പണിമുടക്കും; മെഡിക്കൽ രംഗത്തെ 40 ഓളം സംഘടനകൾ പണിമുടക്കിന് പിന്തുണ നൽകി
തിരുവനന്തപുരം: ഐഎംഎ ആഹ്വാനം ചെയ്ത മെഡിക്കൽ സമരം ഇന്ന്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ഡോക്ടേഴ്സ് പണിമുടക്കും. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയ, ലേബർ റൂം ഒഴികെയുള്ള മുഴുവൻ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടേഴ്സ് വിട്ടു നിൽക്കും.
മെഡിക്കൽ രംഗത്തെ 40 ഓളം സംഘടനകൾ പണിമുടക്കിന് പിന്തുണ നൽകി. സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളുടെ പ്രവർത്തനവും സ്തംഭിക്കും. സംസ്ഥാനത്ത് വർധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങളിലും ഡോക്ടേഴ്സിനെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് ആണ് പണി മുടക്ക്.
രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗം, എമർജൻസി ശസ്ത്രക്രിയകൾ, ലേബർ റൂം, ട്രാൻസ് പ്ലാന്റ് സർജറികൾ എന്നിവയെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബ്രഹ്മപുരത്തെ അവസ്ഥ പരിഗണിച്ച് അവിടെ പ്രവർത്തിക്കുന്ന ക്ലിനിക്കുകൾ സമരത്തിൽ നിന്ന് ഒഴിവാക്കിയതായി ഐഎംഎ ഭാരവാഹികൾ വ്യക്തമാക്കി.