ഒടുവിൽ ബിജെപി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് എൻസിപിയും: നാഗാലാൻഡിൽ പ്രതിപക്ഷമില്ല

ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ എന്‍ഡിപിപി-ബിജെപി സഖ്യ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എന്‍സിപി. എന്‍സിപിയുടെ പിന്തുണ കൂടി ലഭിച്ചതോടെ നാഗാലന്‍ഡില്‍ ബിജെപി സഖ്യ സര്‍ക്കാരിന് പ്രതിപക്ഷമില്ലാതെയായി. സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശം പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ അംഗീകരിച്ചു. ദേശീയതലത്തില്‍ ബിജെപി വിരുദ്ധ സഖ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് എൻസിപിയുടെ നടപടി.

എന്‍സിപിക്ക് പുറമേ, എന്‍പിപി, എന്‍പിഎഫ്, ലോക് ജനശക്തി പാര്‍ട്ടി, എല്‍ജെപി, ആര്‍പിഐ, ജനതാദള്‍ (യു) എന്നീ പാര്‍ട്ടികളും സ്വതന്ത്ര അംഗങ്ങളും എന്‍ഡിപിപി-ബിജെപി സഖ്യ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 2021ലും സമാനമായ സാഹചര്യത്തിലാണ് റിയോ ഭരിച്ചത്.