കൊച്ചി: കൊച്ചിയിൽ ലഹരിമരുന്ന് വേട്ട തുടരന്വേഷണത്തിന് കോസ്റ്റൽ പോലീസ്. കൊച്ചിയിലെ പുറംകടലിൽ പിടിയിലായ പ്രതികളേയും ഹെറോയിനും എൻ.സി.ബി കോസ്റ്റൽ പോലീസിന് കൈമാറി. ഇറാൻ, പാക്കിസ്ഥാൻ പൗരന്മാരായ ആറ് പേരെയാണ് നർകോട്ടിക് കൺട്രോൾ ബ്യൂറോ കോസ്റ്റൽ പോലീസിന് കൈമാറിയത്.
ഇന്നലെ കൊച്ചി തീരത്തെ പുറംകടലിൽ ഇറാനിയൻ ഉരുവിൽ നിന്നാണ് ലഹരിമരുന്നും പ്രതികളെയും പിടിച്ചത്. ഉരു നാവിക സേന മട്ടാഞ്ചേരിയിലെത്തിച്ചിട്ടുണ്ട്.
എവിടെ നിന്നാണ് പ്രതികൾ ലഹരിമരുന്ന് കൊണ്ടുവന്നതെന്നും ഏത് തീരം വഴി കൈമാറാനാണ് ഉദ്ദേശിച്ചിരുന്നതെന്നും കോസ്റ്റൽ പോലീസ് അന്വേഷിക്കും. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.