മാന്നാർ: മാന്നാറിൽ ഉയരത്തിലുള്ള മതിൽ ചാടിയെത്തിയ അജ്ഞാത ജീവി ആടുകളെ കടിച്ചുകൊന്നു. പരുമല കൊച്ചുപറമ്പിൽ ജോജിയുടെ രണ്ട് ആടുകളെയാണ് അജ്ഞാത ജീവി കടിച്ചുകൊന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഉയരത്തിൽ മതിൽ കെട്ടിയിട്ടുള്ളതിനാൽ പട്ടികൾ ഇതിനുള്ളിൽ കയറില്ലെന്ന് വീട്ടുകാർ പറയുന്നു.
അതിനാൽ മറ്റേതെങ്കിലും ജീവിയാകാമെന്നാണ് കരുതുന്നു. രണ്ട് ആടുകളുടെയും ജഡം മതിൽ കെട്ടിനുള്ളിൽ തന്നെ കടിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രാത്രിയിൽ ബഹളം കേട്ട് വീട്ടുകാരും അയൽക്കാരും ഉണർന്ന് എത്തിയപ്പോഴേക്കും ആടുകളെ ഭക്ഷിച്ച് ഇവ പോയിരുന്നു.