സ്വദേശാഭിമാനി പുരസ്ക്കാരം പ്രഖ്യാപനം

പത്ര-ദൃശ്യ- ഫോട്ടോഗ്രാഫി രംഗത്തെ മാധ്യമമ പ്രവർത്തകരെ കണ്ടെത്തുന്ന പ്രഥമ സ്വദേശാഭിമാനി മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിക്കുകയാണ്.പി.ആർ.ഡിയിലെ ഇൻഫർമേഷൻ ഓഫീസർ ടി.എസ് ചെയർമാനായിട്ടുള്ള ജൂറിയാണ് അവാർഡ് നിശ്വയിച്ചത്. മാധ്യമ പ്രവർത്തകരായ സന്തോഷ് രാജശേഖരൻ .പ്രദീപ് മരുതത്തൂർ എന്നിവരാണ് ജൂറി അംഗങ്ങൾ .

പത്രമാധ്യമ രംഗത്തെ മികച്ച റിപ്പോർട്ടിന് അമരവിള അഷ്റഫ് സ്മാരക അവാർഡി’ന് 11 എൻട്രികൾ ലഭിച്ചു. മികച്ച റിപ്പോർട്ടുകൾ പരിഗണിച്ച് മാതൃഭൂമി വെള്ളറട ലേഖകൻ രാജശേഖരൻ നായരെ മികച്ച ലേഖകനായി തെരെഞ്ഞെടുത്തു
.ദൃശ്യ മാധ്യമ രംഗത്തെ മികച്ച റിപ്പോർട്ടർക്ക് ഏർപ്പെടുത്തിയ അഡ്വ.ബാലരാമപുരം എൻ.രാജൻ സ്മാരക പുരസ്ക്കാരത്തിന് ജനം ടി.വി റിപ്പോർട്ടർ പ്രദീപ് കളത്തിൽ അർഹനായി.മികച്ച ന്യൂസ് ഫോട്ടോഗ്രാഫി പുരസ്ക്കാരത്തിന് അജയൻ അരുവിപ്പുറം അർഹനായി.