നെടുമങ്ങാട്: തെരുവ് നായയുടെ കടിയേറ്റതിന് പിന്നാലെ പനി ബാധിച്ച് കുഴഞ്ഞു വീണ യുവതി മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടിൽ സത്യശീലൻ -സതീഭായി അമ്മ ദമ്പതികളുടെ മകൾ അഭിജ (24)ആണ് മരിച്ചത്.
ദിവസങ്ങൾക്കു മുമ്പാണ് അഭിജയെ തെരുവ് നായ കടിച്ചത്. തുടർന്ന്, വാക്സിൻ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പനി ബാധിച്ചു കുഴഞ്ഞു വീണത്. ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അനൂജ സഹോദരിയാണ്.