ചണ്ഡീഗഡിൽ വിദ്യാർഥി പ്രതിഷേധം തുടരുന്നു; ഇന്നും നാളെയും സർവകലാശാലക്ക് അവധി

ഡൽഹി: വനിതാ ഹോസ്റ്റലിൽ നിന്ന് ടോയ്ലറ്റ് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്നാരോപിച്ച് ചണ്ഡീഗഡ് സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധം തുടരുന്നു. വിദ്യാർത്ഥികളുടെ പരാതിയിൽ കഴമ്പില്ലെന്ന് സർവകലാശാല അധികൃതരും പോലീസും ആവർത്തിച്ചതോടെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർത്ഥിയുടെ പുരുഷ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നും നാളേയും സർവകലാശാലക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.