രാഹുലിന്റെ യാത്ര തമിഴ്നാട്ടില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയതെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ അഴഗിരി

രാഹുലിന്റെ യാത്ര തമിഴ്നാട്ടില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയതെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ അഴഗിരി . പ്രതീക്ഷിച്ചതിലും ദശലക്ഷകണക്കിന് ആളുകള്‍ കാല്‍നടയാത്രയിലേക്ക് എത്തി. രാഹുലിന്റെ ആശയങ്ങളും ലാളിത്യവും ആളുകളെ വളരെയധികം ആകര്‍ഷിക്കുന്നു. ഇന്ത്യക്കാരുടെ ഐക്യത്തിനായാണ് രാഹുല്‍ നടക്കുന്നതെന്നും അഴഗിരി പറഞ്ഞു.

രാഹുല്‍ ധരിക്കുന്നത് വിദേശ നിര്‍മിത ടി ഷര്‍ട്ടാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഷാ ആരോപിച്ചിരുന്നു. കാല്‍നട യാത്രയ്ക്കായി കോണ്‍ഗ്രസ് കമ്മിറ്റി 20000 ടി ഷര്‍ട്ടുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. അതില്‍ നാലെണ്ണം ഒഴികെയുള്ളവരില്‍ നേതാക്കളുടെ ചിത്രം പതിപ്പിച്ചിരുന്നെന്നും തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എസ് അഴഗിരി പറഞ്ഞു. ഈ ടി ഷര്‍ട്ടുകളില്‍ ചിത്രം പതിക്കാത്ത ഒന്നാണ് രാഹുല്‍ ഗാന്ധി ധരിച്ചതെന്നും അദ്ദേഹം പറഞ്ഞു.