മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ആറാഴ്ച്ച. യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ആറാഴ്ച ഡല്‍ഹി വിട്ടുപോകരുതെന്നാണ് നിര്‍ദ്ദേശം.
മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ചും സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കാത്ത സാഹചര്യത്തില്‍ കുടുംബം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമെന്ന് ചൂണ്ടിക്കാട്ടി യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസംം സത്യവാങ്മൂലം നല്‍കിയിരുന്നു.2020 ഒക്ടോബര്‍ അഞ്ചിനാണ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്.