എൻ.സി.പി എറണാകുളം ജില്ലാ നിർവാഹക സമിതിയംഗവും ടി.വി. ശശിധരന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ആദരാഞ്ജലികൾ അർപ്പിച്ചു
കൊച്ചി : എൻ.സി.പി എറണാകുളം ജില്ലാ നിർവാഹക സമിതിയംഗവും എൻ.എൽ.സി ജില്ലാ വൈസ് പ്രസിഡന്റ്മായിരുന്ന അന്തരിച്ച ടി.വി ശശിധരന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ ആദരാഞ്ജലികൾ അർപ്പിച്ചു.
വളരെ കാലം എൻസിപിയുടെ സഹപ്രവർത്തകനും സുഹൃത്തുമായ ശശിധരൻ അന്തരിച്ചതിൽ വളരെയധികം ദുഃഖം ഉണ്ടെന്നും പി.സി ചക്കോ പറഞ്ഞു. എൻ.സി പിയുടെയും എൻ.എൽ.സി യുടെയും സജീവ പ്രവർത്തകനായിരുവെന്നും സംഘടന പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുവെന്നും അദ്ദേഹം വ്യക്തമാക്കി.