കോമണ്‍വെല്‍ത്ത് ഗെയിംസ്; ലോണ്‍ ബോളില്‍ ഇന്ത്യക്ക് സ്വർണ്ണം

ബര്‍മിങ്ങാം: 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ലോൺബോൾ ടീം ചരിത്രം സൃഷ്ടിച്ചു. ചൊവ്വാഴ്ച നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിതാ ടീം സ്വർണം നേടിയത്. കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ വനിതാ ലോൺബോൾ ടീമിന്‍റെ ആദ്യ ഫൈനൽ കൂടിയായിരുന്നു ഇത്. ഈ വിജയത്തോടെ ബർമിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം നാലായി ഉയർന്നു.

മത്സരം 17-10 എന്ന സ്കോറിനാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്. ലവ്ലി ചൗബെ, നയൻ മോണി സൈകിയ, രൂപ റാണി ടിർ ക്കി, പിങ്കി എന്നിവരാണ് ഇന്ത്യക്കായി ചരിത്ര മെഡൽ നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 10 ആയി.