മിന്നല്‍ മുരളി യൂണിവേഴ്സിന് വിലക്ക് | minnal murali, Sofia Paul, Latest News, Kerala, Mollywood, News, Entertainment
ടോവിനോ തോമസിൻ്റെ ഹിറ്റ് ചിത്രം മിന്നല്‍ മുരളിയിലെ കഥപാത്രങ്ങളെ ഉപയോഗിച്ച് സോഫിയ പോള്‍ നിർമിക്കാനിരുന്ന മിന്നല്‍ മുരളി യൂണിവേഴ്സിനു കോടതി വിലക്ക്. മിന്നല്‍ മുരളിയുടെ തിരക്കഥാകൃത്തുകളായ അരുണ്‍ അനിരുദ്ധൻ ജസ്റ്റിൻ മാത്യു എന്നിവർ നല്കിയ ഹർജി പരിഗണിച്ച എറണാകുളം ജില്ലാ കോടതിയാണ് വിലക്കിയത്.
read also: എസ്എഫ്ഐ നേതാവ് ആര്‍ഷോയ്ക്ക് എംഎ കോഴ്സില്‍ പ്രവേശനം നല്‍കിയത് ബിരുദം പൂര്‍ത്തിയാക്കാതെ: പരാതി
മിന്നല്‍ മുരളിയിലെ കഥാപാത്രങ്ങളുടെ സ്പിൻ ഓഫ് ഉള്‍പ്പെടെ വിവിധ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി പല സിനിമകള്‍ ചേരുന്ന മിന്നല്‍ മുരളി യൂണിവേഴ്സ് നിർമാതാവ് സോഫിയ പോള്‍ പ്രഖ്യാപിച്ചിരുന്നു. തുടർന്ന്, ഈ സീരിസിലെ ആദ്യ ചിത്രമായ ധ്യാൻ ശ്രീനിവാസൻ്റെ ഡിറ്റക്ടീവ് ഉജ്ജ്വലൻ്റെ ടൈറ്റില്‍ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മിന്നല്‍ മുരളിയുടെ തിരക്കഥാകൃത്തുകള്‍ കോടതിയെ സമീപിച്ചത്. തുടർന്ന് ധ്യാൻ ചിത്രവും പ്രതിസന്ധിയിലായിരിക്കുകയാണ് ഇപ്പോൾ.