തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടൻ അജിത്


അമരാവതി: തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദർശനം നടത്തി തെന്നിന്ത്യൻ താരം അജിത്. ‘ഗുഡ് ബാഡ് അഗ്ലി’ എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് അജിത് ക്ഷേത്രദർശനം നടത്തിയത്. താരം ക്ഷേത്രദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.

read also: ആണ്‍കുഞ്ഞ് കുടുംബത്തിന് ദോഷമെന്ന് ജ്യോതിഷി: ശുചിമുറിയിലെ വെള്ളത്തില്‍ പിഞ്ചുകുഞ്ഞിനെ മുത്തച്ഛന്‍ മുക്കിക്കൊന്നു

രാവിലെ ദർശനത്തിനെത്തിയ അജിത് കുമാറിന് ക്ഷേത്ര ഭാരവാഹികള്‍ വെങ്കിടേശ്വരന്റെ വിഗ്രഹം സമ്മാനിച്ചു. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’.