വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ, തെറ്റ് ചെയ്യാത്ത മനുഷ്യരുണ്ടോ: നടി മനീഷ


കുടുംബ പ്രേക്ഷകർക്ക് ഏറെ പരിചിതയായ നടിയാണ് മനീഷ. ബിഗ് ബോസ് ഷോയില്‍ സെലക്ട് ചെയ്യാമെന്ന് പറഞ്ഞ് സ്ത്രീകളെ പല ഹോട്ടലുകളിലേക്കും കൊണ്ട് പോയി ഉപയോഗിച്ചിട്ടുണ്ടെന്ന അഖില്‍ മാരാരുടെ വെളിപ്പെടുത്തൽ വലിയ ചര്‍ച്ചയായിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി കൂടിയായ മനീഷ.

നടി എന്ന പേര് തനിക്ക് വേണമോ വേണ്ടയോ എന്നത് തന്റെ മാത്രം തീരുമാനമാണെന്നും മോശമായിട്ടുള്ള മേഖലയാണെന്ന് തോന്നിയാല്‍ അത് വേണ്ടെന്ന് വയ്‌ക്കേണ്ടതും താനാണെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് മനീഷ പറഞ്ഞു.

read also: സര്‍പ്പ ദോഷമെന്ന് സ്വാമി, ക്രൈസ്തവ രീതിയില്‍ ക്രിയകള്‍ ചെയ്തു: കെ.വി തോമസിന്റെ വാക്കുകൾ വൈറൽ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

അത് ഓരോരുത്തരുടെയും ചോയിസാണ്. നടി എന്ന പേര് എനിക്ക് വേണമോ വേണ്ടയോ എന്നത് എന്റെ തീരുമാനമാണ്. മോശമായിട്ടുള്ള മേഖലയാണെന്ന് എനിക്ക് തോന്നിയാല്‍ അത് വേണ്ടെന്ന് ഞാന്‍ വയ്ക്കണം. ഞാന്‍ അവിടുന്ന് പങ്ക് പറ്റുകയും എന്നിട്ട് ആ കുറ്റബോധം കൊണ്ട് നടക്കുകയും ചെയ്യുന്നതില്‍ അര്‍ത്ഥമില്ലല്ലോ. രണ്ടില്‍ ഒന്ന് നമ്മള്‍ തീരുമാനിക്കണം. തീരുമാനങ്ങള്‍ സ്ട്രോംഗ് ആകണം. എന്റെയടുത്ത് പലരും എപ്പോഴും ചോദിക്കാറുണ്ട്. നായിക എന്ന നിലയിലും നടിയെന്ന നിലയിലും അറിയപ്പെടുന്ന ഒരു വ്യക്തിയാണ് നിങ്ങള്‍, നടിയെന്ന നിലയില്‍ എങ്ങനെയാണ് മറ്റുള്ളവര്‍ കാണുന്നതെന്നാണ് ചോദ്യം. എനിക്ക് പറയാനുള്ളത് ഒറ്റക്കാര്യമാണ്. നടിയാണെങ്കിലും നായികയാണെങ്കിലും ഞാന്‍ ഞാന്‍ തന്നെയാണ്. അവിടെ എന്റെ ബേസിക് നേച്ചര്‍ ഉണ്ട്. അവിടെ ഞാന്‍ തെറ്റ് ചെയ്യുന്നില്ലാ എന്നുണ്ടെങ്കില്‍ എനിക്ക് ഭയക്കേണ്ട ആവശ്യമില്ല. പിന്നെ വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ. തെറ്റ് ചെയ്യാത്ത മനുഷ്യരുണ്ടോ. എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും. ആ തെറ്റ് വേറൊരാളുടെ ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കില്‍ മാത്രമേ നമ്മള്‍ ടെന്‍ഷനടിക്കേണ്ടൂ. അതല്ലാത്തിടത്തോളം നിന്റെ സന്തോഷം വേറൊരാളെ ബാധിക്കുന്നില്ലെങ്കില്‍ നീ സന്തോഷിക്കുന്നതിന് എന്താ തെറ്റ്. നീ അങ്ങനെയല്ലേ, ഇങ്ങനെയല്ലേ എന്ന് എന്റെയടുത്താരും പറയാന്‍ വരണ്ട. ഇത്രയും കാലം പറഞ്ഞ്, സങ്കടപ്പെട്ട് ഞാന്‍ ഇരുന്നിട്ടുണ്ട്. ഇനിയാരും എന്നെ അനലൈസ് ചെയ്യാന്‍ വരണ്ട’- എന്നാണ് മനീഷ പറയുന്നത്.