ദൈവത്തിന്റെ അനുഗ്രഹത്തോടെ പുതിയ ജീവിതം ആരംഭിച്ചു: നടിയ്‌ക്കൊപ്പമുള്ള ചിത്രവുമായി ജയ്, വിവാഹം കഴിഞ്ഞെന്ന് സോഷ്യല്‍മീഡിയ


മധുരരാജ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ തെന്നിന്ത്യൻ താരം ജയ് വിവാഹിതായോ എന്ന സംശയത്തിലാണ് ആരാധകർ. ജയ് പങ്കുവച്ചൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്.

read also: ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി: അന്തരിച്ച നടി ശ്രീദേവിക്കൊപ്പം ഇരിക്കുന്ന ചിത്രവുമായി ആര്‍ജിവി

‘ദൈവത്തിന്റെ അനുഗ്രഹത്താല്‍ പുതിയ ജീവിതം ആരംഭിക്കുന്നു’ എന്ന് ക്യാപ്ഷനോടെ നടി പ്രഗ്യനാഗ്രയ്ക്കൊപ്പമുള്ള ചിത്രം ജയ് പങ്കുവയ്ക്കുകയായിരുന്നു. നടിയും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. ഇരുവരുടെ കൈയിലും പാസ്‌പോര്‍ട്ടുമുണ്ട്. പ്രഗ്യയുടെ കഴുത്തില്‍ താലിമാലയും കാണാം. എന്നാല്‍ ഇത് സിനിമ ചിത്രീകരണമാണോ എന്ന സംശയവും ഉയരുന്നുണ്ട്. മലയാളത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനായ നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയ നടിയാണ് പ്രഗ്യ നഗ്ര.