മകനെ വീട്ടില്‍നിന്ന് അടിച്ചിറക്കും, രണ്ടാം വിവാഹത്തിനൊരുങ്ങുന്നു: ആരോപണങ്ങൾക്ക് മറുപടിയുമായി രേണു


മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ താരമാണ് കൊല്ലം സുധി. വാഹനാപകടത്തിലാണ് സുധി നമ്മളെ വിട്ടുപോയത്. സുധിയുടെ മരണം കഴിഞ്ഞു ഒരു വര്ഷം ആകും മുൻപേ ഭാര്യ രേണു രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം വാർത്തകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കൊല്ലം സുധിയുടെ ഭാര്യ രേണു.

തന്റെ ജീവിതത്തിൽ ഇനിയൊരു വിവാഹമില്ലെന്നും കൊല്ലം സുധിയുടെ ഭാര്യയായി ജീവിതാവസാനം വരെ നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും രേണു ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

read also: ഇന്ത്യന്‍ പ്രവാസി സമൂഹത്തെ ആവേശം കൊള്ളിച്ച് അഹ്ലാന്‍ മോദി: അറബ് രാജ്യത്ത് മോദിയെ കാണാന്‍ ജനസാഗരം

‘സുധി മരിച്ച് ഒരു വർഷം ആകുന്നതിന് മുൻപു തന്നെ ഞാന്‍ വേറെ കെട്ടും, മൂത്ത മകനായ കിച്ചുവിനെ വീട്ടില്‍നിന്ന് അടിച്ചിറക്കും എന്നൊക്കെയുള്ള നെഗറ്റീവ് കമന്റുകളൊക്കെ കേട്ടിട്ടുണ്ട്. എല്ലാവരോടും എനിക്ക് ഒന്നു മാത്രമാണ് പറയാനുള്ളത്, ഞാന്‍ വേറെ കല്യാണം കഴിക്കില്ല. കൊല്ലം സുധിയുടെ ഭാര്യയായി ജീവിതാവസാനം വരെ നിൽക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

മറ്റൊരു വിവാഹം കഴിക്കില്ലെന്നത് ഉറച്ച തീരുമാനമാണ്. അതിന് പല കാരണങ്ങളുണ്ട്. അതെല്ലാം എന്റെയുള്ളില്‍ത്തന്നെ കിടക്കട്ടെ. എന്തു തന്നെയായാലും മരണം വരെ ഇങ്ങനെ പോകും. എന്നെ നന്നായി അറിയുന്ന ആളുകള്‍ക്ക് അറിയാം, ഞാന്‍ വേറെ കല്യാണം കഴിക്കാന്‍ പോകുന്നില്ലെന്ന്. സുധിച്ചേട്ടനെ പോലെ ആകാന്‍ മറ്റൊരാള്‍ക്കും കഴിയില്ല. പിന്നെ മക്കള്‍ സുധിച്ചേട്ടന്റേയും എന്റെയും മക്കളായിത്തന്നെ ജീവിക്കണം. വേറെ ഒരാള്‍ വന്നാല്‍ അത് അങ്ങനെ ആയിരിക്കണമെന്നില്ല.\

എന്നെ അടുത്ത് അറിയാത്ത, എന്നോടു സ്നേഹമുള്ള കൂട്ടുകാർ ഉണ്ട്. ഞാന്‍ വീണ്ടുമൊരു വിവാഹം കഴിക്കണം, ചെറുപ്പമാണ് എന്നൊക്കെ അവർ പറയും. ഇപ്പോള്‍ വേണ്ട, സമയം ആകുമ്പോള്‍ നല്ല ആലോചന വരികയാണെങ്കില്‍ നോക്കണമെന്നു പറയുന്നവരുണ്ട്. ഇന്നും ചില സുഹൃത്തുക്കള്‍ അങ്ങനെ പറഞ്ഞിരുന്നു. അതിനോടൊന്നും പ്രതികരിക്കാറില്ല. ചിരിച്ച് മാറുകയാണു ചെയ്യുന്നത്. ഏട്ടൻ പോയിട്ട് ഏഴു മാസമായി. ആത്മാവിനു സത്യമുണ്ടെങ്കിൽ മോക്ഷം കിട്ടുമെന്നാണ് വിശ്വാസം. സ്വന്തം വീട് സുധിച്ചേട്ടന്റെ സ്വപ്നമായിരുന്നു. വീടിന്റെ വയറിങ് നടക്കുകയാണ്. ഉടൻ പൂർത്തീകരിച്ചു തരും എന്നാണ് അവർ പറയുന്നത്. ആ വീട് ഞങ്ങളുടെ കയ്യിൽ കിട്ടുമ്പോഴായിരിക്കും അദ്ദേഹത്തിന്റെ ആത്മാവിനു മോക്ഷം കിട്ടുക.’–രേണുവിന്റെ വാക്കുകൾ.