25 വര്‍ഷത്തെ ദാമ്പത്യം!! വിവാഹം രജിസ്റ്റര്‍ ചെയ്ത് നടന്‍ അര്‍ഷാദും ഭാര്യയും



25-ആം വിവാഹ വാര്‍ഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ് ബോളിവുഡ് നടന്‍ അര്‍ഷാദ് വാര്‍സിയും ഭാര്യ മരിയ ഗൊരെട്ടിയും. ദാമ്പത്യത്തിന്റെ 25 വാര്‍ഷികത്തില്‍ രജിസ്റ്റര്‍ വിവാഹം ചെയ്തിരിക്കുകയാണ് ദമ്പതികള്‍.

read also: 2 കോടി കൂടുതൽ കൊടുത്താൽ കാണിക്കാൻ പാടില്ലാത്തതും കാണിക്കാൻ തയ്യാറാകുമായിരുന്നു: ബയിൽവാൻ രംഗനാഥൻ

1999 ഫെബ്രുവരി 14നാണ് അര്‍ഷാദും മരിയയും വിവാഹിതരാവുന്നത്. ക്രിസ്റ്റ്യന്‍, മുസ്ലീം മതാചാരപ്രകാരമായിരുന്നു വിവാഹം. എന്നാല്‍ നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

‘ഇതേക്കുറിച്ച്‌ ഞങ്ങള്‍ ചിന്തിച്ചിരുന്നു. പക്ഷേ ഇത് ഇത്ര പ്രധാനപ്പെട്ട കാര്യമാണെന്ന് ആലോചിച്ചിരുന്നില്ല. പക്ഷേ സ്വത്തിന്റെ കാര്യം വരുമ്പോഴും നമ്മള്‍ മരിച്ചുപോയാലും എല്ലാം ഇത് പ്രധാനമാണെന്ന് മനസിലാക്കി’.- അര്‍ഷാദ് പറഞ്ഞു. ഒരേ ആളെ തന്നെ മൂന്നു പ്രാവശ്യം താന്‍ വിവാഹം ചെയ്തു എന്നായിരുന്നു മരിയയുടെ പ്രതികരണം.