ഭർത്താവ് ചീത്ത പറഞ്ഞാല്‍ അതിനദ്ദേഹത്തിന് അവകാശമുണ്ടെന്നാണ് കരുതിയത്: കുടുംബത്തെക്കുറിച്ച് നവ്യ


മലയാളത്തിന്റെ പ്രിയതാരമാണ് നവ്യ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത നവ്യ സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്ക് തിരിച്ച്‌ വന്നു. അതിനു ശേഷം ഒരുത്തീ, ജാനകി ജാനേ തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയിൽ സജീവമാകുകയും ചെയ്തു.

അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ കുറേ വർഷങ്ങള്‍ കുടുംബിനിയായി മാത്രം കഴിയേണ്ടി വന്നതിനെക്കുറിച്ച്‌ നവ്യ സംസാരിച്ചിട്ടുണ്ട്. വേറൊരു വീട്ടിലേക്ക് പോകേണ്ടയാളാണെന്ന് ചെറുപ്പം മുതലേ കേട്ടതിനാല്‍ ആ കണ്ടീഷനിംഗില്‍ എന്റെ അടിസ്ഥാന അവകാശങ്ങള്‍ പോലും മനസിലാക്കിയില്ല. ഭർത്താവ് ചീത്ത പറഞ്ഞാല്‍ അതിനദ്ദേഹത്തിന് അവകാശമുണ്ടെന്നാണ് കരുതിയത്. കരിയറിലെ കുറേ വർഷങ്ങള്‍ കുടുംബത്തിന് വേണ്ടി തനിക്ക് ത്യജിക്കേണ്ടി വന്നിട്ടുണ്ടെന്നും നവ്യ മുൻപ് പറഞ്ഞു.

READ ALSO: കുറഞ്ഞ നിരക്ക്, കൂടുതൽ വാലിഡിറ്റി: ആകർഷകമായ പ്ലാനുമായി റിലയൻസ് ജിയോ

‘ബോംബെയിലെ മലയാളി അസോസിയേഷനും മറ്റും എന്തുകൊണ്ട് നവ്യ അഭിനയിക്കുന്നില്ല എന്ന് ചോദിച്ചു. കറക്‌ട് അവസരം വന്നു. നല്ല സ്റ്റോറിയാണെന്ന് എന്നോട് പറഞ്ഞു. കുറച്ച്‌ കഥ ഞാനും കേട്ടു. വാവയെ നോക്കാൻ ആന്റിയുണ്ട്. പ്രത്യേക കണ്ടീഷൻ ഞാൻ വെച്ചത് ഇവള്‍ ഇല്ലാത്തപ്പോള്‍ വാവയുടെ കാര്യം പ്രത്യേകം നോക്കണമെന്നാണ്. എന്റെ വീട്ടില്‍ അച്ഛന് വയ്യാതിരിക്കുകയാണ്. ലൈം ലൈറ്റില്‍ നില്‍ക്കുന്നവരുടെ ബുദ്ധിമുട്ടൊക്കെ ഞാൻ മനസിലാക്കുന്നു. അവള്‍ പെർഫെക്‌ട് ആണ്. ആദ്യമാെക്കെ ചില കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ വിഐപികളെയാെക്കെ അഭിമാനത്തോടെ വീട്ടിലേക്ക് ക്ഷണിക്കാം. ഭക്ഷണം കഴിക്കാം. അവള്‍ മാനേജ് ചെയ്യും’- നവ്യയുടെ ഭർത്താവ് സന്തോഷ് മേനോൻ മഴവില്‍ മനോരമയില്‍ ഒരു അഭിമുഖ പരിപാടിയിൽ പറഞ്ഞിരുന്നു.