നടൻ സിദ്ദിഖ് യുഡിഎഫ് സ്ഥാനാര്‍ത്ഥി? | siddique, UDf, Mollywood, Latest News, Kerala, News, Entertainment


ലോക്സഭ തിരഞ്ഞെടുപ്പിൽ നടൻ സിദ്ദിഖ് യുഡിഎഫ് സ്‌ഥാനാർതിയായി മത്സരിക്കുമെന്ന് വാർത്തകൾ. കഴിഞ്ഞ തവണ നഷ്ടമായ ആലപ്പുഴ സീറ്റ് സിനിമാ താരത്തെ കളത്തിലിറക്കി സീറ്റ് തിരിച്ചുപിടിക്കുക എന്നതാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്. അതിനായി നടൻ സിദ്ധിഖിന്റെ പേരാണ് ആലപ്പുഴയിലേക്ക് പാർട്ടി പരിഗണിക്കുന്നതെന്നാണ് അഭ്യൂഹം.

read also: ഇന്ത്യയിൽ വരും മാസങ്ങളിൽ സ്മാര്‍ട്‌ഫോണുകൾക്ക് വില വർദ്ധിക്കും: കാരണമിത്

അതേസമയം, ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന പ്രചാരണങ്ങള്‍ സിദ്ദിഖ് പൂർണ്ണമായും തള്ളി. ഒരു അടിസ്ഥാനവുമില്ലാത്ത പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് സിദ്ദിഖ് പറഞ്ഞു. മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും രാഷ്ട്രീയത്തിലേക്ക് താനൊരിക്കലും പ്രവേശിക്കില്ലെന്നും താരം വ്യക്തമാക്കി.