‘ഞാൻ വിവാഹ ബന്ധം ഉപേക്ഷിക്കുന്നു’: വിവാഹ മോചിതയാകുന്ന വിവരം പങ്കുവെച്ച് കുമ്പളങ്ങി നൈറ്റ്‌സ് നായിക ഷീല


ചെന്നൈ: നടിയും നർത്തകയുമായ ഷീല രാജ്കുമാർ വിവാഹ മോചിതയാകുന്നു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് ഈ വിവരം അറിയിച്ചത്. അഭിനയ ശിൽപശാല നടത്തുന്ന തമ്പി ചോളനാണ് ഷീലയുടെ ഭർത്താവ്. ‘ഞാൻ വിവാഹ ബന്ധം ഉപേക്ഷിക്കുന്നു, നന്ദിയും സ്നേഹവും’ എന്ന് ഭർത്താവ് ചോളനെ ടാഗ് ചെയ്ത സോഷ്യൽ മീഡിയ കുറിപ്പിൽ താരം വ്യക്തമാക്കി. എന്നാൽ, വിവാഹ മോചനത്തിന്റെ കാരണം എന്തെന്ന് ഷീല വ്യക്തമാക്കിയിട്ടില്ല.

തമ്പി ചോളൻ ഒരുക്കിയ ഒരു ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2014ൽ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. 2016ൽ ‘ആറാത്തു സിനം’ എന്ന ചിത്രത്തിലൂടെയാണ് ഷീല സിനിമാ അഭിനയ രംഗത്തേയ്ക്ക് കടന്നുവരുന്നത്. ‘ടു ലെറ്റ്’ എന്ന ചിത്രമാണ് ഷീലയുടെ കരിയർ മാറ്റിമറിച്ചത്.

കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; കേസിൽ മൂന്ന് ഹീറോസ്, പാളിയത് 1 വർഷമെടുത്ത് നടത്തിയ ‘വൻ’ പ്ലാനെന്ന് ADGP അജിത് കുമാർ

മലയാളത്തിൽ ‘കുമ്പളങ്ങി നൈറ്റ്സ് ‘ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ‘മണ്ഡേല’, ‘പിച്ചൈക്കാരൻ 2’, ‘ജോതി’, ‘ന്യൂഡിൽസ്’ എന്നിവയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങൾ. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ജിഗർതാണ്ട ഡബിൾ എക്സ്’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും ഷീല എത്തിയിരുന്നു.