ഡിവോഴ്‌സ് ആയതോടെ കള്ളു കുടിയായി, എല്ലാം സംഭവിച്ചത് എന്റെ കൈയ്യിലിരുപ്പ് കൊണ്ട് തന്നെയാണ്: ഭഗത്


ആദ്യത്തെ ഡിവോഴ്‌സ് തന്നെ മാനസികമായി തളര്‍ത്തിയെന്നും തന്റെ കൈയ്യിലിരുപ്പ് കൊണ്ടാണ് പലതും സംഭവിച്ചതെന്ന് നടന്‍ ഭഗത് മാനുവല്‍. പെട്ടെന്ന് കുടുംബം ഇല്ലാതായപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാതെയായി. മദ്യപാനിയായി മാറി എന്ന് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ഭഗത് പങ്കുവച്ചു.

read also: 9 മാസത്തിനിടെ തട്ടിക്കൊണ്ടുപോയത് 115 കുട്ടികളെ, അതിൽ 18 പേർ കൊല്ലപ്പെട്ടു! – നമ്പർ വൺ കേരളത്തിലെ അവസ്ഥ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

മാറ്റി നിര്‍ത്തപ്പെട്ടത് എന്റെ കൈയ്യിലിരുപ്പ് കൊണ്ട് തന്നെയാണ്. എന്റെ ലൈഫില്‍ പ്രതീക്ഷിക്കാതെയാണ് ആദ്യം ഡിവോഴ്‌സ് സംഭവിക്കുന്നത്. അതിന് ശേഷം മെന്റലി ഭയങ്കര ഡൗണ്‍ ആയിരുന്നു. എന്റെ അപ്പനും അമ്മയും കുറേ മൂല്യങ്ങള്‍ ഒക്കെ തലയില്‍ കുത്തിവച്ച് വളര്‍ത്തിയതാണ്. പെട്ടെന്ന് ഫാമിലി ഇല്ലാണ്ടാവുക, പെട്ടെന്ന് ജീവിതത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ വരിക, അതെല്ലാം വന്നപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത ഒരു അവസ്ഥയിലേക്ക് വന്നു. അങ്ങനെ വന്നപ്പോള്‍ കുറേ പടങ്ങള്‍ ചെയ്യേണ്ടി വന്നു. കുറേ പടങ്ങള്‍ ചെയ്തപ്പോള്‍ ആ ഭാഗത്ത് നിന്നും കുറച്ച് വരുമാനം വരാന്‍ തുടങ്ങി. ഞാന്‍ തന്നെയായിരുന്നു ആ സമയത്ത്. അപ്പോള്‍ കൈയ്യില്‍ കുറച്ച് പണം വന്നപ്പോള്‍ വേറൊന്നും ചിന്തിക്കാനില്ല. ആരെ കുറിച്ചും ഒരു നോട്ടമില്ലാതെ വന്ന സമയത്ത്, നമ്മുടെ റിലേ കട്ട് ആകുന്ന സ്‌റ്റേജ് ഉണ്ടല്ലോ, അത് വന്നപ്പോള്‍ പറ്റിപോയതാ. ആദ്യം ഞാന്‍ കള്ളു കുടിക്കാത്ത ഒരാളായിരുന്നു. പിന്നെ കള്ളു കുടിയായി. ഇപ്പോള്‍ മൂന്ന് വര്‍ഷമായി മദ്യപാനമില്ല. പലരും എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷെ തമ്പുരാന്‍ കൂടെയുള്ളത് കൊണ്ട് ഇങ്ങനെ മുന്നോട്ട് പോകുന്നു” എന്നാണ് ഭഗത് പറയുന്നത്.

 ‘ഫീനിക്‌സ്’ ആണ് ഭഗത്തിന്റെതായി തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രം.