വീണ്ടും ഒരു താരവിവാഹം !! ഓം ശാന്തി ഓശാനയിലെ നായികയുടെ വരൻ യുവനടൻ



ബോളിവുഡിൽ വീണ്ടും ഒരു താരവിവാഹം. നടന്‍ രണ്‍ദീപ് ഹൂഡ വിവാഹിതനാവുന്നു. നടി ലിന്‍ ലൈഫ്രാം ആണ് വധു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇരുവരും ചേര്‍ന്ന് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.

വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. നവംബര്‍ 29ന് മണിപ്പൂരിലെ ഇംഫാലില്‍ വച്ചാണ് വിവാഹം നടക്കുക.

read also:കേരളത്തിന്റെ ആരോഗ്യരംഗം മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നു: അഭിനന്ദനവുമായി മുഖ്യമന്ത്രി

‘മഹാഭാരത്തില്‍ അര്‍ജുനന്‍ മണിപ്പൂരി രാജകുമാരി ചിത്രാങ്കതയെ വിവാഹം കഴിക്കുന്ന രംഗം പോലെ. ഞങ്ങളുടെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും അനുഗ്രഹത്തോടെ ഞങ്ങള്‍ വിവാഹം കഴിക്കുകയാണ്. മണിപ്പൂരിലെ ഇംഫാലില്‍ വച്ച്‌ നവംബര്‍ 29 ന് വിവാഹം തീരുമാനിച്ചവിവരം സന്തോഷത്തോടെ അറിയിക്കുന്നു. അതിനു ശേഷം മുംബൈയില്‍ വച്ച്‌ റിസപ്ഷന്‍ ഉണ്ടാകും. ഞങ്ങളുടെ ഒന്നിച്ചുള്ള യാത്രയില്‍ നിങ്ങളുടെ അനുഗ്രഹം തേടുന്നു.’- ഇരുവരും കുറിച്ചു.

മണിപ്പൂര്‍ സ്വദേശിയായ ലിന്‍ ലൈഷ്രാം ഷാരുഖ് ഖാന്‍ നായകനായി എത്തിയ ഓം ശാന്തി ഓശാനയിലൂടെയാണ് ശ്രദ്ധനേടിയത്.