റിലീസ് മാറ്റിവച്ച വിക്രം ചിത്രത്തിന് ബുക്ക് മൈ ഷോയിൽ 9.1 റേറ്റിംഗും റിവ്യൂവും: സ്ക്രീൻഷോട്ട് പങ്കുവച്ച് വിജയ് ബാബു


കൊച്ചി: റിലീസ് മാറ്റിവച്ച വിക്രം ചിത്രം ധ്രുവനച്ചത്തിരത്തിന് ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയിൽ 9.1 റേറ്റിംഗ്. നടനും നിർമ്മാതാവുമായ വിജയ് ബാബുവാണ് ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ അടക്കം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

‘ധ്രുവനച്ചത്തിരം റിലീസ് അവസാന നിമിഷം മാറ്റിവച്ചതാണ്. എന്നാല്‍ ബുക്ക് മൈ ഷോയിൽ റിവ്യൂകളും റേറ്റിംഗും കാണിക്കുന്നുണ്ട്. റിലീസ് ചെയ്യാത്ത ഒരു സിനിമയ്ക്ക് 9.1 റേറ്റിംഗ്’ എന്ന തലക്കെട്ടോടെയാണ് വിജയ് ബാബു സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചിരിക്കുന്നത്.

ഷവർമ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ മിന്നൽ പരിശോധന: 148 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

നേരത്തെ, സിനിമയുടെ സംവിധായകന്‍ ഗൗതം മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഏറെ ശ്രമിച്ചുവെങ്കിലും ചിത്രം പറഞ്ഞ ദിവസം ചിത്രം എത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ ഗൗതം മേനോന്‍ സിനിമയുടെ റിലീസ് വൈകിയതില്‍ പ്രേക്ഷകരോട് മാപ്പ് ചോദിച്ചു.

ചിത്രത്തിന്റെ വിതരണക്കാരുമായി ബന്ധപ്പെട്ട ചില ആശയക്കുഴപ്പം കാരണമാണ് സിനിമയുടെ റിലീസ് നീട്ടിയത് എന്നാണ് വിവരം. ഉദയനിധി സ്റ്റാലിന്റെ റെഡ് ജൈന്റ് മൂവിസാണ് ചിത്രത്തിന്റെ വിതരണം. 2016ൽ ചിത്രീകരണം ആരംഭിച്ച ധ്രുവനച്ചത്തിരം ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്നത്.