സിനിമയില്‍ ഇനി വില്ലന്‍ വേഷങ്ങള്‍ ചെയ്യില്ല: വെളിപ്പെടുത്തലുമായി വിജയ് സേതുപതി



ചെന്നൈ: സിനിമയില്‍ ഇനി വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിക്കില്ലെന്ന് വ്യക്തമാക്കി തമിഴ് നടന്‍ വിജയ് സേതുപതി. വില്ലന്‍ കഥാപാത്രങ്ങള്‍ വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കിയെന്നും ഇനി ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ താനില്ലന്നും താരം പറഞ്ഞു. ഷാരുഖ് ഖാന്‍ നായകനായ ‘ജവാന്‍’ ചിത്രത്തിൽ വിജയ് സേതുപതി വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രം ബോക്സ്ഓഫീസിൽ മികച്ച വിജയമാണ് നേടിയത്. ഇതിന് പിന്നാലെയാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.

‘ഞാൻ കണ്ടതാണ് പറഞ്ഞത്’: ഡി.വൈ.എഫ്.ഐയുടെ ‘രക്ഷാപ്രവർത്തന’ത്തെ കുറിച്ച് വീണ്ടും മുഖ്യമന്ത്രി

വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ പരിമിതി തോന്നാറുണ്ട്, വലിയ മാനസിക സംഘര്‍ഷം അതുണ്ടാക്കുന്നു, ഈ മാനസിക ബുദ്ധിമുട്ട് ഞാന്‍ അഭിമുഖീകരിക്കേണ്ടതില്ല എന്ന തോന്നല്‍ ഉണ്ടായി. ഇത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാല്‍, ഞാന്‍ ഇനി വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യില്ല എന്ന് തീരുമാനമെടുത്തിരിക്കുകയാണ്. അത്തരം കഥാപാത്രങ്ങളെ സ്വീകരിക്കാന്‍ ആവില്ല. കുറച്ച് കാലത്തേക്ക് എങ്കിലും വില്ലന്‍ റോളുകളില്‍ നിന്ന് വിട്ടുനില്‍ക്കും,’ വിജയ് സേതുപതി വ്യക്തമാക്കി.