വിവാദ ഗായകൻ നാലാമതും വിവാഹിതനായി



വിവാദങ്ങളില്‍ പലപ്പോഴും നിറഞ്ഞുനില്‍ക്കുന്ന സംഗീത സംവിധായകനും ഗായകനുമായ മൈനുള്‍ അസൻ നോബിള്‍ വീണ്ടും വിവാഹിതനായി. ഒരു ഫുഡ് ബ്ലോഗർ ഫര്‍സാൻ അര്‍ഷിയാണ് നോബിളിന്റെ നാലാം വധു. ഫര്‍സാൻ അര്‍ഷിയുടെ രണ്ടാം വിവാഹമാണ്. ഫുഡ് ബ്ലോഗര്‍ നദിം അഹമ്മദുമായി വിവാഹ മോചനം നേടിയ ശേഷമാണ് ഫര്‍സാൻ അര്‍ഷി നോബിളുമായി വിവാഹിതനായത്.

READ ALSO: തെരുവിൽ നേരിടുന്നതൊക്കെ നമ്മളെത്ര കണ്ടതാണ്, പ്രത്യാഘാതം അനുഭവിക്കേണ്ടി വരും: പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

മോശം പെരുമാറ്റത്തിന്റെ പേരില്‍ പലതവണ വിവാദത്തില്‍പ്പെട്ട ഗായകനാണ് നോബിള്‍. ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ റിമിയാണ്. ഈ ബന്ധം അവസാനിപ്പിച്ച നോബിള്‍ ബന്ധുവിന്റെ മകളെയും വിവാഹം കഴിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. പിന്നീട് സല്‍സബിലെന്ന സ്‍ത്രീയെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധവും വിജയിച്ചില്ല. നോബിളിനെതിരെ സല്‍സബില്‍ ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയിരുന്നു.

റിയാലിറ്റി ഷോയായ സാ രീ ഗ മ പായിലൂടെ ശ്രദ്ധയാകർഷിച്ച മൈനുള്‍ അസൻ നോബിള്‍ ടാഗോറിനെയും മോദിയെയും കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തി വിവാദത്തിലായിട്ടുണ്ട്. കൂടാതെ, അഡ്വാൻസ് നല്‍കിയിട്ടും ഒരു ടിവി ഷോയില്‍ പങ്കെടുക്കാൻ തയ്യാറാകാതിരുന്നതിനും നോബിളിനെതിരെ കേസുണ്ട്.