വീണ്ടും ഡീപ് ഫേക്ക്: ക്യാമറയ്ക്ക് മുന്നില്‍ നിന്ന് വസ്ത്രം മാറുന്ന കാജോളിന്റെ വ്യാജ വീഡിയോ പ്രചരിക്കുന്നു


മുംബൈ: തെന്നിന്ത്യൻ താരം രശ്മിക മന്ദാനയ്ക്ക് പിന്നാലെ ബോളിവുഡ് താരം കജോളിന്റെയും ഡീപ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് വസ്ത്രം മാറുന്നതായാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. ‘കജോള്‍ വസ്ത്രം മാറുന്നു’ എന്ന തലക്കെട്ടും കജോള്‍, ഹോട്ട് കജോള്‍, കജോള്‍ മില്‍ഫ്, ഹോട്ട്വീല്‍സ്, ഹോട്ട് ഷോട്ട് എന്നീ ഹാഷ്ടാഗുകളും വീഡിയോക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

നേരത്തെ, രശ്മിക മന്ദാനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഗ്ലാമറസ്സ് വസ്ത്രം ധരിച്ച് ഒരു ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലായിരുന്നു ദൃശ്യങ്ങൾ പ്രചരിച്ചത്. എന്നാൽ, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ സാറ പട്ടേല്‍ എന്ന യുവതിയുടെ വീഡിയോ എഐ ഡീപ് ഫീക്കിലൂടെ രശ്മികയുടേതാക്കി മാറ്റുകയായിരുന്നു എന്ന് പിന്നീട് വ്യക്തമായി. ഈ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

അധ്യാപകരുടെ സ്റ്റാഫ് മീറ്റിംഗില്‍ തമ്മില്‍ത്തല്ല്, അധ്യാപകരായ ഭാര്യക്കും ഭര്‍ത്താവിനും സസ്‌പെന്‍ഷന്‍

വിഷയത്തിൽ പ്രതികരിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു. തന്റെ ഡീപ്ഫേക്ക് വീഡിയോ വൈറലായതിന് പിന്നാലെ സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിൽ ആശങ്ക പ്രകടിപ്പിച്ച് രശ്മിക മന്ദാന രംഗത്തെത്തിയിരുന്നു.

‘എന്റേത് എന്ന പേരിൽ ഓൺലൈനിൽ പ്രചരിക്കുന്ന ഡീപ്ഫേക്ക് വീഡിയോ കുറിച്ച് സംസാരിക്കേണ്ടി വരുന്നത് തീർത്തും വേദനാജനകമാണ്. ഇത്തരമൊരു കാര്യം എനിക്ക് മാത്രമല്ല ഇതുപോലെ സാങ്കേതികവിദ്യയുടെ ദുരുപയോഗം കാരണം ഇന്ന് ഇരയാകുന്ന നമ്മളോരോരുത്തർക്കും അങ്ങേയറ്റം ഭീതിപ്പെടുത്തുന്നതാണ്. ഇന്ന്, ഒരു സ്ത്രീ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും, എനിക്ക് സുരക്ഷയും പിന്തുണയും നൽകുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞാൻ നന്ദി പറയുന്നു,’ രശ്മിക മന്ദാന പറഞ്ഞു.

മധ്യവയസ്കനെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

‘എന്നാൽ ഞാൻ സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കിൽ, എനിക്ക് ഇത് എങ്ങനെ നേരിടാൻ കഴിയുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഇത്തരം ഐഡന്റിറ്റി മോഷണം കൂടുതൽ പേരെ ബാധിക്കുന്നതിന് മുമ്പ്, ഒരു സമൂഹമെന്ന നിലയിൽ അടിയന്തിരമായും നാം ഇതിനെ അഭിസംബോധന ചെയ്യേണ്ടതുണ്ട്,’ രശ്മിക കൂട്ടിച്ചേർത്തു.