‘ദുല്‍ഖറിന്റെ ഒരു വലിയ പ്രോജക്ട് വരുമ്പോള്‍ മറ്റേതൊക്കെ കഥകളായി മാറും’: സണ്ണി വെയ്ന്‍


കൊച്ചി: നടൻ ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സണ്ണി വെയ്ന്‍. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ ഒന്നിച്ചാണ് ദുല്‍ഖറും സണ്ണിയും മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സണ്ണി വെയ്നുമായുള്ള സൗഹൃദത്തെക്കുറിച്ച് ദുല്‍ഖര്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദുല്‍ഖര്‍ വിമര്‍ശനങ്ങളെ നേരിടുന്നതിനെ കുറിച്ച് സണ്ണി വെയ്ന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.

സണ്ണി വെയ്നിന്റെ വാക്കുകൾ ഇങ്ങനെ;

‘പുള്ളിയുടെ തീരുമാനങ്ങളും ഇതുവരെ മുന്നോട്ടുള്ള യാത്രയും ആരും പ്രവചിച്ചിട്ടുണ്ടാവില്ല. ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇങ്ങനൊരു പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ആകുമെന്ന്. ഡിക്യൂവിന്റെ ഒരു സ്‌പെഷ്യാലിറ്റി എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഹാര്‍ഡ് വര്‍ക്ക് എന്നെ ഭയങ്കരമായിട്ട് കൊതിപ്പിച്ചിട്ടുണ്ട്, അല്ലെങ്കില്‍ പ്രചോദിപ്പിച്ചിട്ടുള്ളതാണ്.

സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കൽ: സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒരു സിനിമയ്ക്ക് ലഭിക്കുന്ന വിമര്‍ശനങ്ങളെ ദുല്‍ഖര്‍ കൈകാര്യം ചെയ്യുന്നത് അടുത്ത സിനിമ ചെയ്ത് കാണിച്ചു കൊണ്ടാണ്. വിമര്‍ശനങ്ങള്‍ ഇങ്ങനെ എപ്പോഴും തലയില്‍ എടുത്തു കൊണ്ടു നടക്കുന്ന ആളൊന്നുമല്ല ദുല്‍ഖര്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പരാജയങ്ങളും ജയങ്ങളും എല്ലാ ഫീല്‍ഡും ഉണ്ടല്ലോ. ദുല്‍ഖറിന്റെ ഒരു വലിയ പ്രോജക്ട് വരുമ്പോള്‍ മറ്റേതൊക്കെ കഥകളായി മാറും.’