വീണ്ടും ഡീപ് ഫേക്ക്: രശ്മിക മന്ദാനയുടേതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പുതിയ വീഡിയോ


മുംബൈ: തെന്നിന്ത്യൻ താരം രശ്മികയുടേതെന്ന തരത്തിൽ വീണ്ടും ഡീപ്‌ ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ക്രഷ്മിക എന്ന രശ്മിക മന്ദാനയുടെ ഫാൻ പേജുകളിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒറ്റനോട്ടത്തിൽ രശ്മികയെന്ന് തോന്നിക്കുന്ന വീഡിയോയാണ്. കറുത്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. വീഡിയോ വൈറലായതിനെ തുടർന്ന് നിരവധിപ്പേരാണ് പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുള്ളത്.

നേരത്തെ, രശ്മികയുടേതെന്ന പേരിൽ പ്രചരിച്ച മറ്റൊരു ഡീപ്‌ ഫേക്ക് വീഡിയോ വിവാദമായിരുന്നു. ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രീതിയിലായിരുന്നു വീഡിയോ. സംഭവത്തിനെതിരെ പ്രതികരണവുമായി അമിതാഭ് ബച്ചൻ, വിജയ് ദേവരകൊണ്ട തുടങ്ങിയ പ്രമുഖരും രംഗത്തെത്തിയിരുന്നു.

ആദ്യ വീഡിയോയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ സാറാ പട്ടേലിന്റെ മുഖത്തിന് പകരം എഐ ഉപയോഗിച്ച് രശ്മികയുടെ മുഖം ചേർക്കുകയായിരുന്നു. ഡീപ്‌ ഫേക്ക് വീഡിയോ വൈറലായതിന് പിന്നാലെ, സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിൽ ആശങ്ക പ്രകടിപ്പിച്ച് രശ്മിക മന്ദാന രംഗത്ത് വന്നിരുന്നു.

കോ​ഴി ക​യ​റ്റി​വ​ന്ന പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ന് ദാരുണാന്ത്യം

‘എന്റേത് എന്ന പേരിൽ ഓൺലൈനിൽ പ്രചരിക്കുന്ന ഡീപ്‌ ഫേക്ക് വീഡിയോ കുറിച്ച് സംസാരിക്കേണ്ടി വരുന്നത് തീർത്തും വേദനാജനകമാണ്. ഇത്തരമൊരു കാര്യം എനിക്ക് മാത്രമല്ല ഇതുപോലെ സാങ്കേതികവിദ്യയുടെ ദുരുപയോഗം കാരണം ഇന്ന് ഇരയാകുന്ന നമ്മളോരോരുത്തർക്കും അങ്ങേയറ്റം ഭീതിപ്പെടുത്തുന്നതാണ്. ഇന്ന്, ഒരു സ്ത്രീ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും, എനിക്ക് സുരക്ഷയും പിന്തുണയും നൽകുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞാൻ നന്ദി പറയുന്നു.

എന്നാൽ ഞാൻ സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കിൽ, എനിക്ക് ഇത് എങ്ങനെ നേരിടാൻ കഴിയുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഇത്തരം ഐഡന്റിറ്റി മോഷണം കൂടുതൽ പേരെ ബാധിക്കുന്നതിന് മുമ്പ്, ഒരു സമൂഹമെന്ന നിലയിൽ അടിയന്തിരമായും നാം ഇതിനെ അഭിസംബോധന ചെയ്യേണ്ടതുണ്ട്,’ രശ്മിക മന്ദാന വ്യക്തമാക്കി.