Empuraan | കൈയില്‍ മെഷീന്‍ ഗണ്ണുമായി മോഹന്‍ലാല്‍; ‘എമ്പുരാന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ്
കേരളത്തിലെ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങും.
Empuraan | ഞെട്ടാന്‍ റെഡിയായിക്കോ; എമ്പുരാന്‍റെ വമ്പന്‍ അപ്ഡേറ്റുമായി പൃഥ്വിരാജ് !
കൈയില്‍ ഒരു മെഷീന്‍ ഗണ്ണുമായി ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്ന ഒരു വാര്‍ ഹെലികോപ്റ്ററെ നോക്കി നില്‍ക്കുന്ന ഖുറേഷി അബ്രാമിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാനാകുന്നത്. ഒരു ഗംഭീര സംഘട്ടനത്തിന് ശേഷമുള്ള നായകന്‍റെ നില്‍പ്പാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്.
മലയാളത്തില്‍ ചരിത്ര വിജയം നേടിയ ലൂസിഫറിന്‍റെ തുടര്‍ച്ചയായി എത്തുന്ന എമ്പുരാന്‍റെ ആദ്യ ഷെഡ്യൂള്‍ ലഡാക്കില്‍ പൂര്‍ത്തിയായിരുന്നു. മഞ്ജു വാര്യരും ടോവിനോ തോമസും അടക്കം ആദ്യഭാഗത്തില്‍ അഭിനയിച്ച പലതാരങ്ങളും എമ്പുരാനിലും അണിനിരക്കും. സുജിത്ത് വാസുദേവാണ് ക്യാമറ, ദീപക് ദേവാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്. മുരളീ ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന എമ്പുരാന്‍ മൂന്ന് ഭാഗങ്ങളുള്ള ഒരു ഫിലും ഫ്രാഞ്ചൈസിലെ രണ്ടാം ഭാഗമാണ്.