ഞാൻ ഗർഭിണിയല്ല.. ആണെങ്കിൽ അറിയിക്കും: ദിയ കൃഷ്ണ


കൊച്ചി: സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് പരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ. ദിയയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ബ്രേക്ക്അപ്പ് ആയ വിവരം ദിയ തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. ഇപ്പോഴിതാ, തന്നെ കുറിച്ച് കേട്ടിട്ടുള്ള റൂമറുകളെ കുറിച്ച് ദിയ സംസാരിച്ച വാക്കുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. താൻ ഗർഭിണിയായിരുന്നുവെന്ന റൂമറിനോടും വീഡിയോയിൽ ദിയ പ്രതികരിക്കുന്നുണ്ട്.

ദിയ കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ;

‘ഞാനും അത് കണ്ടിരുന്നു യൂട്യൂബിൽ. ഏതോ ഭക്ഷണം കഴിച്ച് അയ്യോ വയർ ചാടിപ്പോയെ എന്ന് പറഞ്ഞ് വയർ പിടിച്ചു നിൽക്കുന്നൊരു സ്റ്റോറി ഞാൻ ഇട്ടിരുന്നു. ഫുഡ് പോയിസൺ ആയി ഛർദ്ദിച്ച് ആശുപത്രിയിൽ കിടക്കുകയാണെങ്കിൽ പ്രസവം കഴിഞ്ഞ് കിടക്കുകയാണെന്ന് അവർ എഴുതിയിടും. ഇങ്ങനെ മറ്റുള്ളവരെ വിറ്റ് ജിവിക്കുന്ന മറ്റൊരു പേജ് കണ്ടിട്ടില്ല. ഒട്ടും നിലവാരമില്ലാത്തതും വൃത്തികെട്ടതുമായ കണ്ടന്റാണ് അവരിടുന്നത്. എന്റേത് മാത്രമല്ല. പ്രശസ്തരായ പലരെക്കുറിച്ചും. ഞാൻ ഗർഭിണിയല്ല. ആണെങ്കിൽ അറിയിക്കും.

കേന്ദ്രാവിഷ്‌കൃത പദ്ധതികളിലടക്കം അനാവശ്യമായി കേന്ദ്രം പിടിച്ചുവെയ്ക്കുന്ന തുകകളും കേരളം മുൻകൂറായി നൽകുന്നു: ധനമന്ത്രി

ഞാൻ സോഷ്യൽ മീഡിയയിൽ വളരെ ആക്ടിവായിട്ടുള്ള ആളാണ്. വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെങ്കിൽ അത് വീഡിയോ എടുത്ത് പത്ത് വീഡിയോ ആക്കി യൂട്യൂബിൽ ഇടില്ലേ? നിങ്ങളെ വെറുപ്പിക്കില്ലേ? ഓവറാക്കില്ലേ? എന്തൊക്കെ കാണിച്ച് വെറുപ്പിക്കാനുള്ളത്. രഹസ്യമായിട്ടൊന്നും നിശ്ചയം നടത്തില്ല. ആഡംബരത്തോടെയായിരിക്കും. ഒരിക്കലും രഹസ്യമാക്കി വെക്കില്ല. സോഷ്യൽ മീഡിയയിൽ ഇട്ടിരിക്കും. പ്രണയത്തിയാലും നിശ്ചയം ആയാലെ പബ്ലിക്ക് ആക്കൂവെന്ന് തീരുമാനിച്ചതാണ്.

ഇനിയും പഴയപോലത്തെ നാടകത്തിന് സമയവും ഊർജ്ജവുമില്ല. ഒന്ന് രണ്ട് സീരിയസ് റിലേഷൻഷിപ്പുകളുണ്ടായിട്ടുണ്ട്. അവരൊക്കെ ഇപ്പോൾ സംസാരിക്കാൻ വന്നാലും ഞാൻ സംസാരിക്കും. മനസിൽ വെറുപ്പ് സൂക്ഷിക്കുന്ന ആളല്ല ഞാൻ. റിലേഷൻഷിപ്പ് കഴിഞ്ഞെന്ന് കരുതി അവരെ കണ്ടാൽ അറിയാത്തത് പോലെ നടക്കാനാകില്ല. സൗഹൃദം എപ്പോഴും ഉണ്ടാകും. സുഹൃത്തുക്കളായിട്ടല്ല പ്രണയത്തിലാകുന്നത്.’