‘ഞാൻ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെ’: പിന്തുണയുമായി ജോയ് മാത്യു


കൊച്ചി: മാധ്യമ പ്രവർത്തകയോട് സുരേഷ് ​ഗോപി മോശമായി പെരുമാറിയെന്ന ആരോപണത്തിൽ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു രംഗത്ത്. സുരേഷ് ഗോപിയെ വ്യക്തിപരമായി അറിയുന്നവർക്ക് അദ്ദേഹം എത്തരക്കാരനാണെന്ന് അറിയാമെന്നും താൻ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജോയ് മാത്യു വ്യക്തമാക്കി.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കളമശ്ശേരി സ്‌ഫോടനം: മരണം രണ്ടായി, മരിച്ചത് തൊടുപുഴ സ്വദേശി

“സന്ദേശം “സിനിമ ഇറങ്ങി ഇന്നേക്ക് 32 വർഷം പൂർത്തിയാവുന്നു. ശങ്കരാടി സഖാവ് കുമാരപിള്ളയായി പറഞ്ഞതിൽ നിന്നും ഒരിഞ്ച് മുന്നോട്ട് പോകാൻ മലയാളികളുടെ രാഷ്ട്രീയ പാർട്ടി അടിമത്തം ഇപ്പോഴും തയ്യാറായിട്ടില്ല. ‘എതിരാളികളെ പെണ്ണ് കേസിലും ഗർഭക്കേസിലും കുടുക്കി നാറ്റിക്കുക ! ഇതിനപ്പുറം ഒന്നുമില്ല’.

സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. അത് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷെ വ്യക്തിപരമായി അറിയുന്നവർക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന്. അതുകൊണ്ട് തന്നെ ഞാൻ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണ്.

കാപട്യമൊന്നും ഇല്ലാത്ത സാധാരണക്കാരനാണ് സുരേഷേട്ടൻ, പണ്ട് എങ്ങനെയാണോ അതേപോലെ തന്നെയാണ് ഇന്നും: അഭിരാമി

(ഈ പോസ്റ്റിനു താഴെവന്ന് എന്നെ തെറിവിളിക്കുന്ന ലൈംഗിക ദാരിദ്ര്യാനുഭവ പാർട്ടിക്കാരെ പരിചയപ്പെടാൻ ഈ പോസ്റ്റ് നിങ്ങളെ സഹായിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുകയും ഇന്നുമുതൽ പ്രമോദ് രാമന്മാരുടെ അടിമകളെ അകറ്റിനിർത്താൻ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു )