കൊച്ചി: മലയാളി പ്രേക്ഷകരുടെ പിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. നിരവധി ആരാധകരാണ്, അമൃതയേയും സഹോദരി അഭിരാമിയേയും സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്. ഇരുവരും സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ വളരെ വേഗം തന്നെ ശ്രദ്ധനേടാറുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമൃത ഒരു യാത്രയിലാണ്. യാത്രയ്ക്കിടെ താൻ കാശിയിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ അമൃത പങ്കുവച്ചിരുന്നു.
ഇതിന് പിന്നാലെ, അമൃത തീർത്ഥാടനത്തിൽ ആണോ ആത്മീയ യാത്രയിൽ ആണോ എന്നുള്ള ചോദ്യങ്ങൾ ആരാധകർ ഉയർത്തിയിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുമാകയാണ് താരം. താൻ ഇപ്പോൾ ഒരു ഇടവേളയിലാണെന്നും സംഗീതത്തിലെ അതിശയകരമായ നിമിഷങ്ങൾ ആരാധകരുമായി പങ്കിടാൻ ഉടൻ മടങ്ങിവരുമെന്നും അമൃത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
തന്റെ നിലപാടിലുറച്ച് നെതന്യാഹു, വെടിനിര്‍ത്തലിനുള്ള അറബ് രാജ്യങ്ങളുടെ ആഹ്വാനം തള്ളി
‘ഞാൻ ഇപ്പോൾ ഒരു ഇടവേളയിലാണ്. സ്വയം സുഖപ്പെടാനും റീചാജ് ചെയ്യാനും അന്തർ യാത്രകളെ ചേർത്തു പിടിക്കാനും കുറച്ച് സമയം എടുക്കും. എന്റെ യാത്രകൾ ഇതിൽ വളരെ പ്രധാനമാണ്. ഇത് വളർച്ചയ്ക്കും സ്വയം കണ്ടെത്തുന്നതിനും ഉതകുന്നു. ഓർക്കുക ജീവിതം എന്നത് പ്രകാശപൂരിതമായ മനോഹര നിമിഷങ്ങൾ നിറഞ്ഞതാണ്. ഞാൻ അത് ആസ്വദിക്കുകയാണ്. ഞാൻ നിങ്ങളുടെ അടുത്തേക്ക് മടങ്ങി വരും. സംഗീതത്തിലെ അതിശയകരമായ നിമിഷങ്ങൾ നിങ്ങളുമായി പങ്കിടാൻ’, അമൃത വ്യക്തമാക്കി.