ചിങ്ങമാസപ്പുലരിക്കായി ശബരിമല നട തുറന്നപ്പോൾ നിരവധി താരങ്ങളാണ് അയ്യനെ കാണാൻ എത്തുന്നത്. കൂട്ടത്തിൽ സുരാജ് വെഞ്ഞാറമൂടും ഉണ്ടായിരുന്നു. മേൽശാന്തിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം കൈയ്യിൽ ചരട് ജപിച്ച് കെട്ടുന്ന ചിത്രം പുറത്തുവന്നു. ഇതോടെ, സുരാജിന് അദ്ദേഹത്തിന്റെ തന്റെ പഴയ വാക്കുകൾ തിരിച്ചടിയായിരിക്കുകയാണ്. ചരടുമായി ബന്ധപ്പെട്ട് സുരാജ് വെഞ്ഞാറമ്മൂട് വിവാദത്തിലകപ്പെട്ട പഴയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്.
‘കോമഡി ഉത്സവം’ എന്ന പരിപാടിക്കിടെ കൈയിൽ ചരട് കെട്ടിയെത്തിയ അവതാരക അശ്വതി ശ്രീകാന്തിനെ സുരാജ് പരിഹസിച്ചിരുന്നു. ചാനലിൽ സംപ്രേഷണം ചെയ്ത പരിപാടിയുടെ പ്രസ്തുത ഭാഗങ്ങൾ വലിയ രീതിയിൽ പ്രചരിക്കുകയും സുരാജിനെതിരെ വൻ പ്രതിഷേധമുയരുകയും ചെയ്തു. ‘ചില ആലിലൊക്കെ കാണുന്ന പോലെ കൈയ്യിൽ അനാവശ്യമായി ചരട് കെട്ടി വെച്ചേക്കുന്നു?’ എന്നായിരുന്നു പരിഹാസത്തോടെ സുരാജ് പറഞ്ഞിരുന്നത്.
ഇത് ഏറെ വിവാദത്തിന് കാരണമായി. ഹിന്ദുവിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തിൽ പരാമർശം നടത്തിയ നടനെതിരെ ഹിന്ദു ഐക്യവേദിയും പത്തനംതിട്ട സ്വദേശിയായ അഭിഭാഷകനും പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്. ചരട് കെട്ടുന്നതിനെ പരസ്യമായി പരിഹസിച്ച നടൻ മാസങ്ങൾക്ക് ശേഷം സ്വന്തം കൈയ്യിൽ ചരട് കെട്ടിയതിന്റെ യുക്തി എന്താണെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.