സ്വാതന്ത്ര്യദിനത്തില്‍ ചെരുപ്പിട്ട് പതാക ഉയര്‍ത്തിയതിന് നടി ശില്‍പ ഷെട്ടിയ്ക്ക് നേരെ
വിമര്‍ശനം. കുടുംബത്തിനൊപ്പം വീട്ടില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിൽ നടി പങ്കുവച്ചിരുന്നു. എന്നാൽ നടിയുടെ ചെരുപ്പ് ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉയർന്നത്. ഇതിനു കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് താരം.
read also: ‘എന്റെ മാതാപിതാക്കളുടെ സ്വത്തുക്കളും, കാറ്ററിംഗ് ബിസനസ്സും ബന്ധുക്കള്‍ കൈയടക്കി’: ഗുരുതര ആരോപണവുമായി നൗഷാദിന്റെ മകള്‍
പതാക ഉയര്‍ത്തുമ്പോള്‍ പാലിക്കേണ്ട മര്യാദങ്ങള്‍ തനിക്കറിയാമെന്നും രാജ്യത്തോടുള്ള ആദരവ് ഹൃദയത്തില്‍ നിന്നാണെന്നും അതാര്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്നും നടി വിമർശകർക്ക് മറുപടിയായി കുറിച്ചു.
‘പതാക ഉയര്‍ത്തുമ്പോള്‍ എന്തൊക്കെ മര്യാദകള്‍ പാലിക്കണമെന്ന് കൃത്യമായി അറിയാം. രാജ്യത്തോടുള്ള ബഹുമാനം ഹൃദയത്തില്‍ നിന്നാണുണ്ടാകുന്നത്, അതാര്‍ക്കും ചോദ്യം ചെയ്യാനുമാകില്ല. ഇന്ത്യൻ എന്നതില്‍ അഭിമാനമേയുള്ളൂ. ആ വികാരം പങ്കുവയ്ക്കാനായിരുന്നു പോസ്റ്റ്. ഇതിനെയും വിമര്‍ശിക്കുന്നവരോട് വസ്തുതകള്‍ അറിഞ്ഞു സംസാരിക്കാനാണ് പറയാനുള്ളത്. ഈ അവസരത്തിലെങ്കിലും നെഗറ്റിവിറ്റി പ്രചരിപ്പിക്കാതിരിക്കുക’- താരം കുറിച്ചു.