കസബ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പഞ്ചാബി താരമാണ് നേഹ. തന്റെ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും ചോറ്റാനിക്കര അമ്മ തന്നതാണെന്ന് നേഹ പറയുന്നു. തന്റെ ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങൾക്കും അമ്മയോട് കടപ്പെട്ടിരിക്കുന്നുവെന്നും താരം പങ്കുവച്ചു.
read also: ചെരുപ്പിട്ട് പതാക ഉയര്‍ത്തി: നടി ശില്‍പ ഷെട്ടിയ്ക്ക് നേരെ വിമര്‍ശനം
‘തന്റെ അമ്മ തന്നെ ഗർഭിണി ആയിരിക്കുമ്പോഴാണ് പിതാവിനെ നഷ്ടപ്പെട്ടത്. അന്ന് മുതൽ ജീവിതം ദുരിതത്തിലായിരുന്നു. കന്നഡയിലും തെലുങ്കിലും തുളുവിലുമെല്ലാം ഏതാനും ചിത്രങ്ങളിൽ ചെയ്ത ശേഷമാണ് മലയാളത്തിലേക്ക് എത്തിയത്. അപ്രതീക്ഷിതമായി ഒരു തവണ കേരളത്തിലേക്ക് എത്തിയപ്പോൾ ചോറ്റാനിക്കര അമ്മയുടെ നടയിൽ പോയി തൊഴാൻ ഭാഗ്യം ലഭിച്ചു. അന്ന് അമ്മയോട് പ്രാർഥിച്ചു, മലയാളത്തിൽഒരു വേഷം ചെയ്യാൻ സാധിക്കണേ എന്ന്. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കസബ സിനമയിൽ ജോയിൻ ചെയ്യാൻ വിളി വന്നു. ഇത് ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹമായാണ് കാണുന്നത്. ജീവിതത്തിൽ എന്തെങ്കിലും ആയി തീരുവാൻ സാധിച്ചെങ്കിൽ അത് ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം കൊണ്ടാണ്. കേരളത്തിലെ ഒട്ടുമിക്ക എല്ലാ അമ്പലങ്ങളിലും പോകാൻ സാധിച്ചിട്ടുണ്ട്’- നേഹ സക്സേന ഒരു അഭിമുഖത്തിൽ പറഞ്ഞു.