‘അച്ഛൻ പറഞ്ഞു രജനികാന്ത് പാവമാടാ, വിട്ടേക്കെന്ന്’: ജയിലറിന്റെ റിലീസ് മാറ്റാനുണ്ടായ കാരണം പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ
പേര് വിവാദത്തില്‍ കുടുങ്ങിയ ചിത്രമാണ് ‘ജയിലര്‍’. രജനികാന്ത് നായകനായ തമിഴ് ചിത്രം ‘ജയിലര്‍’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ധ്യാൻ ശ്രീനിവാസനെ നായകനാക്കി സംവിധായകൻ സക്കീർ മഠത്തിൽ സംവിധാനം ചെയ്ത ‘ജയിലർ’ ഉടൻ തന്നെ റിലീസ് ആകും. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളും എത്തിയതോടെയാണ് ധ്യന്‍ ശ്രീനിവാസന്റെ ‘ജയിലര്‍’ ശ്രദ്ധ പിടിച്ചുപറ്റിയത്.
രജനികാന്തിന്റെ ചിത്രത്തിനെതിരെ സംവിധായകൻ രംഗത്ത് വന്നിരുന്നു. തങ്ങളാണ് ആദ്യം പേര് രജിസ്റ്റര്‍ ചെയ്തതെന്നും സണ്‍ പിക്‌ചേഴ്‌സിനോട് പേര് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അവര്‍ അതിന് തയാറായില്ലെന്നും ധ്യാന്‍ ചിത്രത്തിന്റെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. രജനികാന്ത് ചിത്രത്തിനൊപ്പം ഓഗസ്റ്റ് 10ന് തന്നെ ധ്യാനിന്റെ സിനിമയും റിലീസ് ആകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ജയിലറിന്റെ റിലീസ് ഓഗസ്റ്റ് 18ലേക്ക് മാറ്റുകയായിരുന്നു.
വിഷയത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അച്ഛന്‍ പറഞ്ഞതു കൊണ്ടാണ് റിലീസ് മാറ്റിയത് എന്നാണ് ധ്യാന്‍ തമാശയായി പറയുന്നത്. ‘അച്ഛന്‍ പറഞ്ഞു രജനികാന്ത് പാവമാടാ വിട്ടേക്കെന്ന്, കാരണം എനിക്ക് ഇനിയും മുന്നോട്ട് കുറേ വര്‍ഷങ്ങള്‍ ഉണ്ടല്ലോ’ എന്നാണ് ധ്യാന്‍ പറയുന്നത്. അതേസമയം, തന്റെ ‘ജയിലർ’ സീരിയസ് ചിത്രമാണെന്ന് ധ്യാന്‍ വ്യക്തമാക്കി.