Yalla Habibi | ലുങ്കി മടക്കിക്കുത്തി എല്ലാർക്കും ഡാൻസ് ചെയ്യാൻ നിവിൻ പോളിയുടെ രാമചന്ദ്ര ബോസിന്റെ ‘യല്ല ഹബിബി’


മലയാളികളുടെ പ്രിയതാരം നിവിൻ പോളി (Nivin Pauly) നായകനായി എത്തുന്ന ചിത്രമാണ് രാമചന്ദ്ര ബോസ് ആൻഡ് കോ. (Ramachandra Boss and Co) ചിത്രത്തിലെ യല്ല ഹബിബി (Yalla Habibi) ഗാനത്തിന്റെ ലിറിക്കൽ വീഡിയോ സ്വാതന്ത്ര്യദിനത്തിൽ പുറത്തു വന്നു. സുഹൈ‍ൽ കോയയുടെ വരികൾക്ക് മിഥുൻ മുകുന്ദനാണ് സംഗീതം നൽകിയിരിക്കുന്നത്. സിയാ ഉൾ ഹഖ്, വിദ്യാ പ്രകാശ്, മിഥുൻ മുകുന്ദൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹനീഫ് അദേനി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനും നിവിൻ പോളിയുമാണ്. ഓണം റിലീസായി ചിത്രം തിയെറ്ററുകളിലെത്തും. ചിരികളാൽ സമ്പന്നമായ ഒരു കൊളളയുടെയും, നല്ലവനായ കൊള്ളക്കാരൻ്റെയും കഥയാണ് ചിത്രം പറയുന്നത്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. വളരെയധികം ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്.

നിവിൻ പോളിക്കൊപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

‘ isDesktop=”true” id=”619987″ youtubeid=”f7HKFaoVVc4″ category=”film”>

പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, എഡിറ്റിംഗ് –  നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് – സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രവീൺ പ്രകാശൻ, നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ – റഹീം പി.എം.കെ., മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ., ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ – രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സമന്തക് പ്രദീപ്, കൊറിയോഗ്രഫർ – ഷോബി പോൾരാജ്, ആക്ഷൻ – ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ – അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് – ബിമീഷ് വരാപ്പുഴ, നൗഷാദ് കല്ലറ, അഖിൽ യശോധരൻ, വി.എഫ്.എക്സ്. – പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, സ്റ്റിൽസ് – അരുൺ കിരണം, പ്രശാന്ത് കെ. പ്രസാദ്, പോസ്റ്റർ ഡിസൈൻ – ടെൻ പോയിൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ,  മാർക്കറ്റിംഗ് – ബിനു ബ്രിംഗ് ഫോർത്ത്, പി.ആർ.ഒ. – ശബരി.

Summary:  Yalla Habibi song from Nivin Pauly movie Ramachandra Boss and Co can let this groove set in your shoes. The Malayalam version of lungi dance was released on August 15. The movie keeps high hopes on a successful comeback of Nivin Pauly to Malayalam cinema