കോമഡി ഹൊറര്‍ ത്രില്ലറായി ഒരുക്കിയ ചന്ദ്രമുഖിയുടെ ആദ്യ ഭാഗം സംവിധാനം ചെയ്ത പി. വാസു തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. രാഘവ ലോറന്‍സാണ് നായകന്‍. വടിവേലു, രാധിക ശരത്കുമാര്‍, മഹിമ നമ്പ്യാര്‍, ലക്ഷ്മി മേനോന്‍ എന്നിവരും ചിത്രത്തിലുണ്ട്.