തമിഴ്നാട്ടിൽ മാത്രമല്ല, ജയിലർ തരംഗം കേരളത്തിലെ തിയേറ്ററുകളിലും പ്രകടമാണ്. മള്‍ട്ടിപ്ലെക്സുകള്‍ മുതൽ നാട്ടിൻപുറങ്ങളിലെ തിയേറ്ററുകളിൽ വരെ സിനിമ നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്. കേരളത്തിൽ ഞായറാഴ്ച മാത്രം ചിത്രം നേടിയത് ഏഴുകോടി രൂപയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.